മിഴികൾ നിറഞ്ഞു ഒഴുകുമ്പോൾ, മനസ്സ് വല്ലാതെ അങ്ങ് പിടയുമ്പോൾ, എന്ത് ചെയ്യണം... എങ്ങോട് പോകണം എന്ന് അറിയാതെ ബുദ്ധി പിണങ്ങി മാറി നിൽക്കുമ്പോൾ, താങ്ങി നിർത്തുവാൻ ഒരു തോൾ പോലുമില്ലാതെ ദുഖത്തിന്റെയും കഷ്ടതയുടെയും ഒറ്റപ്പെടലിന്റെയും ശരങ്ങൾ പതിച്ചു നിൻ മേനി തളർന്നു നിലം പതിക്കുമ്പോൾ ഓർക്കുക ഒന്ന് മാത്രം... ഇതിലും വലിയ കൈപ്പുനീർ കുടിച്ചും ആഴമേറിയ കണ്ണീർ കടൽ നീന്തി കടന്നുമാണ് നീ ഇവിടെ എത്തി നിൽക്കുന്നതെന്ന്. മരണത്തിന്റെ പടിവാതിൽക്കൽ പല തവണപോയി മുട്ടിയിട്ടും ആ വാതിൽ നിനക്കായി തുറന്നില്ല. എന്തുകൊണ്ട്? നിന്നെക്കൂടി ഉൾക്കൊള്ളുവാൻ ആ നിത്യതയുടെ ഉദ്യാനത്തിൽ ഇടമില്ലാതിരുന്നിട്ടല്ല.. തീർച്ചയായും ആ കവാടം ഒരുനാൾ നിനക്കുമുൻപിൽ തുറക്കും. പക്ഷെ അത് ഇപ്പോൾ അല്ല കാരണം നിനക്ക് ചെയ്തു തീർക്കുവാൻ ഇനിയും പലതും ബാക്കി നിൽക്കുന്നു. കാരണം എന്തെന്ന് പോലുമറിയാത്ത ഒരു ദുഃഖത്തെകുറിച്ചോർത്തു നീ വല്ലാതെ ദുഖിക്കുന്നു. ചുറ്റുമുള്ള പല സന്തോഷങ്ങളെയും കണ്ടില്ല എന്ന് നടിച്ചു നീ ഏകാന്തതയുടെ പടവുകളിലേക്കു സ്വയം ഇറങ്ങിച്ചെല്ലുവാൻ ശ്രമിക്കുന്നു. ഏകാന്തതയുടെ വീടായി നീ മാറുംമുമ്പേ അതിൽ നിന്നും പുറത്തു വരിക. കണ്ണ് നനയിക്കുന്ന എല്ലാത്തിനും നേരെ കണ്ണുകൾ അടയ്ക്കുക. പിന്നീട് കണ്ണ് തുറക്കുന്നത് ദൈവം നിനക്കായി ചുറ്റും കരുതിവച്ചിരിക്കുന്ന, കണ്ണിനും മനസിനും കുളിർമയും സന്തോഷവും പകരുന്ന ആ മനോഹരമായ കാഴ്ചയിലേക്കായിരിക്കണം. ചെറിയ കാര്യങ്ങളിൽ പോലും ആനന്ദം കണ്ടെത്തുവാൻ ശ്രെമിക്കുക. കൈവിട്ടു പോകുന്നതൊക്കെ പൊയ്ക്കൊള്ളട്ടെ.... അതൊന്നും നിന്റേതല്ല. അല്ലെങ്കിൽത്തന്നെ ഈ ലോകത്തുള്ള ഒന്നും, ആരും ആർക്കും സ്വന്തമല്ല. നീ നിനക്കായി ജീവിക്കുക ഒന്നിനെയും ഭയപ്പെടാതെ, ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ. കാരണം നീ ശക്തയാണ്. നിനക്കുള്ളതെല്ലാം നിന്നിൽ തന്നെ ഉണ്ട്. നിന്റെ സന്തോഷം നിന്നിൽ തുടങ്ങുന്നു. നിന്നെ തളർത്തുവാൻ പാകത്തിന് ഒന്നും തന്നെ ഈ ലോകത്തില്ല. പലതവണ ചവിട്ടി അരയ് ക്കപ്പെട്ട നിന്റെ മനസ്സോളം കരുത്തുള്ളതൊന്നും ഈ ലോകത്തില്ല. നീ ചെയ്യേണ്ടത് ഇത്രമാത്രം... ആ ശക്തി ഏറിയ ആയുധത്തെ രാകിമിനുക്കിയെടുക്കുക.. കരുത്തോടെ മുന്നേറുക. കാരണം നീ ശക്തയാണ്.

Comments
ഏത് വിഷാദങ്ങളേയും ആശ്വസിപ്പിക്കാൻ പോന്ന എഴുത്ത്....ആസ്വാദകന് ഉള്ളിൽ സാന്ത്വനമായി പെയ്യുന്ന ചിന്തകൾ....🤝✍️.....
ReplyDeleteThank you dear
Delete